Stories of Kerala Temple
നങ്ങോളങ്ങര ഭഗവതി തെയ്യം.
ഉത്തരമലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കുഞ്ഞിമംഗലം മേഖലകളിൽ വളരെ ഭക്തിപൂർവ്വം ആരാധിക്കപ്പെടുന്ന ഒരു ദേവീരൂപമാണ് നങ്ങോളങ്ങര ഭഗവതി. ആര്യനാട്ടിൽ നിന്നും മലനാട്ടിലേക്ക് കപ്പൽ കയറി വന്ന ആര്യപ്പൂങ്കന്നിയും തോഴന്മാരും അടങ്ങുന്ന ദേവീഗണത്തിൽ പ്രധാനപ്പെട്ട ഒന്നായാണ് ഈ ഭഗവതിയെ കണക്കാക്കുന്നത്.
നങ്ങോളങ്ങര ഭഗവതി മാടായി കാവിലമ്മയുടെ സഹോദരി സങ്കൽപത്തിലുള്ള ദേവതയാണെന്നു വിശ്വസിക്കപ്പെടുന്നു.
ഈ രൂപത്തിൽ ഭഗവതിയ്ക്ക്
വേറേതു കാവിലും കെട്ടിക്കോലമില്ല.
സന്താനലബ്ധിക്കായി ഭക്ത ജനങ്ങളുടെ നേർച്ചയായാണ് ഇവിടെ ഭഗവതിയെ കെട്ടിയാടിക്കാറുള്ളത്.
കളിയാട്ടക്കാലത്ത് കൃത്രിമ
വെളിച്ചത്തിന്റെയോ മറ്റു ആർഭാടങ്ങളോ ഇല്ലാതെ ഇന്നും ഇവിടെ കുത്തുവിളക്കിന്റെയും ചൂട്ടിന്റെയും മാത്രം വെളിച്ചത്തിലാണ് തെയ്യം അരങ്ങേറുന്നത്.
യാതൊരുവിധ മനുഷ്യനിർമ്മിതികളും ഈ കാവിലില്ല.
വിളക്ക് വെക്കാനുള്ള ഒരു തറയും നാഗസ്ഥാനവും മാത്രമുള്ളാരു കാവ്.
സന്ധ്യാസമയത്ത് ഓലച്ചൂട്ടിന്റേയും കുത്തുവിളക്കിന്റേയും വെളിച്ചത്തിൽ
ഭഗവതിയുടെ പുറപ്പാട്.
കോലധാരി മുഖത്തെഴുതുന്നത് പോലും ഒരു കുത്തുവിളക്കിന്റെ മാത്രം വെളിച്ചത്തിലാണ്.
കൊടിയിലതോറ്റമോ അന്തിത്തോറ്റമോ ഇല്ലാതെ ഒരു വീക്കുചെണ്ടയുടെ മാത്രം വാദ്യത്തിന്റെ അകമ്പടിയിൽ ദേവീസ്തുതി ചൊല്ലി ഭഗവതി മുടിവെക്കും.
സൗമ്യമായി ഭഗവതി ചുവടു വെക്കുമ്പോൾ കുട്ടികൾ കുരുത്തോല കഷ്ണങ്ങൾ കൊണ്ട് പുഷ്പവൃഷ്ടി നടത്തും.
ദാരികാന്തകിയായ സാക്ഷാൽ മാടായിക്കാവിലമ്മ തന്നെയാണ് നങ്ങോളങ്ങര ഭഗവതി എന്നും വിശ്വാസമുണ്ട്.
അടുത്ത മൂന്നു വർഷത്തേക്കുള്ള നേർച്ച ഇതിനകം തന്നെ ഇവിടെ വന്നു ചേർന്നിട്ടുണ്ടത്രേ.
കാട്ടാമ്പള്ളി രയരോത്ത് തറവാട്ടുകാരാണ് പ്രധാന സ്ഥാനികർ.
എറവെള്ളം കടലിലിറങ്ങുന്ന നേരത്ത് മാത്രമേ തനിക്ക് ക്ഷേത്രം വേണ്ടുവെന്നാണ് അമ്മയുടെ അരുളപ്പാട്.

വേഷവിധാനവും രൂപഭാവവും
-
ശാന്തരൗദ്ര ഭാവം: മറ്റു പല ചാമുണ്ഡി കോലങ്ങളെയും പോലെ അതിരൂക്ഷമായ രൗദ്രഭാവമല്ല നങ്ങോളങ്ങര ഭഗവതിക്കുള്ളത്. മാതൃതുല്യമായ വാത്സല്യവും അതേസമയം തിന്മയെ നേരിടാനുള്ള കരുത്തും ചേർന്ന ഭാവമാണിത്.
-
തിരുമുടി: ഭഗവതിക്കോലങ്ങൾക്കുള്ള പ്രത്യേക രീതിയിലുള്ള വലിപ്പമേറിയ 'വട്ടമുടി' അണിഞ്ഞാണ് ഈ തെയ്യം പുറപ്പെടുന്നത്.
-
മുഖത്തെഴുത്ത്: വളരെ സൂക്ഷ്മവും മനോഹരവുമായ മുഖത്തെഴുത്താണ് ഇതിന്റേത്. കണ്ണിന് ചുറ്റും പ്രത്യേക രീതിയിലുള്ള അടയാളങ്ങളും ചുവപ്പ്, മഞ്ഞ നിറങ്ങളുടെ പ്രയോഗവും ദേവിക്ക് ഗാംഭീര്യം നൽകുന്നു.
ആരാധനാ രീതിയും പ്രാധാന്യവും
-
തറവാട് ദൈവം: പയ്യന്നൂർ മേഖലയിലെ ചില പ്രത്യേക തറവാടുകളിലും കാവുകളിലുമാണ് ഈ തെയ്യം കെട്ടിയാടുന്നത്.
-
വിശ്വാസം: കുടുംബത്തിൽ സമാധാനം നിലനിർത്താനും, കുട്ടികളുടെ അഭിവൃദ്ധിക്കും, രോഗപീഡകളിൽ നിന്ന് മോചനം നേടാനും ഭക്തർ നങ്ങോളങ്ങര ഭഗവതിയെ ഭജിക്കുന്നു.
-
തോറ്റംപാട്ട്: ദേവിയുടെ ആര്യനാട്ടിൽ നിന്നുള്ള യാത്രയും മലനാട്ടിലെ പ്രവേശനവും വിവരിക്കുന്ന ദീർഘമായ തോറ്റംപാട്ടുകൾ ഈ തെയ്യത്തിനുണ്ട്.
കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഭാഗത്തുള്ള നങ്ങോളങ്ങര ഭഗവതി ക്ഷേത്രമാണ് ഇതിന്റെ പ്രധാന ആരാധനാ കേന്ദ്രം. വർഷം തോറും നടക്കുന്ന കളിയാട്ട മഹോത്സവത്തിൽ ഭഗവതിയുടെ കോലം കെട്ടിയാടാറുണ്ട്.