വലിയവളപ്പിൽ ചാമുണ്ഡി തെയ്യം.

 Back to All Theyyams


Stories of Kerala Temple
വലിയവളപ്പിൽ ചാമുണ്ഡി തെയ്യം.

ഉത്തരമലബാറിലെ തറവാട്ടു ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടിക്കപ്പെടുന്ന അതിശക്തമായ ഒരു ഭഗവതിക്കോലമാണ് വലിയവളപ്പിൽ ചാമുണ്ഡി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 'വലിയവളപ്പിൽ' എന്ന തറവാട്ടുമായി ബന്ധപ്പെട്ടാണ് ഈ തെയ്യത്തിന്റെ ഐതിഹ്യവും ആരാധനയും നിലനിൽക്കുന്നത്.


തുലാം പിറന്നപ്പോള്‍ വാളും പരിചയുമേന്തി വലിയവളപ്പില്‍ ചാമുണ്ഡി വയലിലേക്കിറങ്ങി.
നൂറുമേനി വിളയാന്‍ വയലില്‍ തെയ്യം വിത്തുവിതച്ചു. 
ഇനി കര്‍ഷകര്‍ക്ക് വയലില്‍ കൃഷിപ്പണിക്കാലം. 


തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍ ചാമുണ്ഡിദേവസ്ഥാനത്തോടനുബന്ധിച്ച വയലിലാണ് പഴമ തെറ്റാതെ  വിത്തുവിതയ്ക്കല്‍ നടന്നത്.
വലിയവളപ്പില്‍ ചാമുണ്ഡി വയലില്‍ വിത്തുവിതച്ച ശേഷമാണ് കര്‍ഷകര്‍ കൃഷിയിറക്കുക. 
പഴമക്കാര്‍ കൈമാറിയ ആചാരം പതിവ് തെറ്റിക്കാതെ നിലനിര്‍ത്തിപ്പോരുന്നു.
വയലേലകളില്‍ ഐശ്വര്യവും സമൃദ്ധിയും വിതറി കൃഷി സംരക്ഷിക്കുമെന്നാണ് വിശ്വാസം.
തിമിരിവയലിലെ പ്രത്യേകം തയ്യാറാക്കിയ പാടത്താണ് ചടങ്ങുകള്‍ നടന്നത്.
കുരുത്തോലകൊണ്ടുള്ള തിരുമുടിയും അരയാടയും ചെമ്പട്ടുമണിഞ്ഞ് ചെണ്ടമേളത്തോടൊപ്പമാണ് തെയ്യം വയലിലിറങ്ങുന്നത്. 


വിത്ത് വിതച്ച തെയ്യം. 
താഴേക്കാട്ട് മനയും പൂവളപ്പും സന്ദര്‍ശിക്കും. 
ഉച്ചയോടെ കാലിച്ചോന്‍തെയ്യവും പുറപ്പെട്ടു. 
ഇതോടെ വയലില്‍ പുതിയൊരു കൃഷിപ്പണിക്കാലത്തിന് തുടക്കമായി. 


വിതയ്ക്കുന്ന തെയ്യങ്ങളുടെ കെട്ടിയാട്ടം കഴിഞ്ഞെത്തുന്ന നാളുകളിലാണ് കാവുകള്‍ ഉണരുന്ന പത്താമുദയം. 
താഴേക്കാട്ട് മനയുടെ അധീനതയിലായിരുന്നു പണ്ട് ഏക്കറുകളോളംപരന്നുകിടക്കുന്ന തിമിരി പ്രദേശം. 
വിശാലമായ ഈ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നുവെന്നാണ് നാട്ടുനടപ്പ്.

പുനംകാക്കുന്ന കര്‍ഷകദേവതകൂടിയാണ് തിമിരിയിലെയും പരിസരപ്രദേശത്തുക്കാരുടെയും വലിയവളപ്പിലമ്മ.
കന്നിക്കൊയ്തുകഴിഞ്ഞ് കൃഷിയിറക്കാന്‍ പാകമായ തിമിരിവയലിലേക്ക് പള്ളിവാളും കൈയിലേന്തി വലിയവളപ്പില്‍ ചാമുണ്ഡി വിത്തിടാനിറങ്ങി.
കൈവിളക്കും ചെണ്ടമേളവുമായി പരിവാരങ്ങളും. 
വയലില്‍ ചാമുണ്ഡി മഞ്ഞള്‍തൂവി വിത്തുവിതച്ചതോടെ പുതിയൊരു കൃഷിപ്പണിക്കാലത്തിനും തെയ്യക്കാര്‍ക്ക് കാവുകളില്‍നിന്ന് കാവുകളിലേക്കുള്ള യാത്രയ്ക്കും തുടക്കമായി.

താഴക്കാട്ടുമനയുടെ അധീനതയിലായിരുന്നു പണ്ട് തിമിരിപ്രദേശം. 
നാലിലാംകണ്ടം മുതല്‍ ഞാണങ്കൈവരെ പരന്നുകിടന്ന വിശാലമായ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നു.
പഴമക്കാര്‍ പറഞ്ഞുപറഞ്ഞ് പുതിയതലമുറക്ക് കൈമാറിയ ആചാരാനുഷ്ഠാനം ഇന്നും നിലനിര്‍ത്തിപ്പോരുന്നു. 
വയലില്‍ വിത്തുവിതച്ച് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം ചൊരിഞ്ഞ് കോടിമുണ്ടും ധനധാന്യങ്ങളും സ്വീകരിച്ച് ഗുരിസി കമഴ്ത്തിയശേഷമാണ് വലിയവളപ്പിലമ്മ തിരുമുടി താഴ്ത്തിയത്.

 




ഐതിഹ്യം

ചെറുവത്തൂർ തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍ ചാമുണ്ഡിദേവസ്ഥാനത്ത് ആണ് വലിയവളപ്പില്‍ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത്.  
പുനം കാക്കുന്ന കര്‍ഷകദേവതകൂടിയാണ് തിമിരിയിലെയും പരിസരപ്രദേശത്തുക്കാരുടെയും വലിയവളപ്പിലമ്മ അഥവാ വലിയവളപ്പില്‍ ചാമുണ്ഡി തെയ്യം, ഈ തെയ്യം   വയലില്‍ വിത്തുവിതച്ച ശേഷമാണ് കര്‍ഷകര്‍ കൃഷിയിറക്കുക. താഴക്കാട്ടുമനയുടെ അധീനതയിലായിരുന്നു പണ്ട് തിമിരിപ്രദേശം. 
നാലിലാംകണ്ടം മുതല്‍ ഞാണങ്കൈവരെ പരന്നുകിടന്ന വിശാലമായ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നു. മടയില്‍ചാമുണ്ഡിയാണത്രേ ഈ ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിയെ ഏല്പിച്ചത്.

 

വേഷവിധാനവും രൂപഭാവവും

  • രൗദ്രഭാവം: ചാമുണ്ഡിയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളുന്ന ഉഗ്രമൂർത്തിയാണ്. തെയ്യാട്ടത്തിനിടയിൽ ദേവിയുടെ ക്രോധവും ശക്തിയും പ്രകടമാക്കുന്ന ചലനങ്ങളുണ്ടാകും.

  • മുഖത്തെഴുത്ത്: കടുംചുവപ്പും കറുപ്പും ചേർന്ന 'ശാർക്കര' മുഖത്തെഴുത്തോ അല്ലെങ്കിൽ ചാമുണ്ഡി തെയ്യങ്ങൾക്കുള്ള പ്രത്യേക രീതിയിലുള്ള മുഖത്തെഴുത്തോ ആണ് ഇതിന് ഉപയോഗിക്കുന്നത്.

  • തിരുമുടി: സാധാരണയായി 'വട്ടമുടി' അണിഞ്ഞാണ് ഈ തെയ്യം പുറപ്പെടുന്നത്. വലിയ മുടിയും ചിലയിടങ്ങളിൽ പതിവുണ്ട്.

  • ആയുധങ്ങൾ: വാളും പരിചയും ഏന്തിക്കൊണ്ടുള്ള തെയ്യാട്ടം ശത്രുസംഹാരത്തെ സൂചിപ്പിക്കുന്നു.

ആരാധനയും പ്രാധാന്യവും

  • തറവാട് ദൈവം: വലിയവളപ്പിൽ എന്ന പേരുള്ള കുടുംബങ്ങളിലോ അല്ലെങ്കിൽ ആ തറവാട്ടിൽ നിന്നും ആവാഹിച്ചു കൊണ്ടുപോയി പ്രതിഷ്ഠിച്ച കാവുകളിലോ ആണ് ഈ തെയ്യം കെട്ടിയാടുന്നത്.

  • വിശ്വാസം: കുട്ടികളില്ലാത്തവർക്കും മംഗല്യഭാഗ്യം ലഭിക്കാത്തവർക്കും ഈ തെയ്യത്തെ ഭജിക്കുന്നത് ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ വീടിനും കുടുംബത്തിനും ഐശ്വര്യം വരാൻ വലിയവളപ്പിൽ ചാമുണ്ഡിക്ക് തോറ്റം ചൊല്ലിക്കാറുണ്ട്.

 

തെയ്യാട്ടം

തെയ്യം പുറപ്പെടുന്നതിന് മുന്നോടിയായിട്ടുള്ള തോറ്റംപാട്ടുകളിൽ ദേവിയുടെ ഉല്പത്തിയും വലിയവളപ്പിൽ തറവാടുമായുള്ള ബന്ധവും വിശദമായി വർണ്ണിച്ചിട്ടുണ്ടാകും. രാത്രികാലങ്ങളിൽ കെട്ടിയാടുന്ന ഈ തെയ്യം കാണാൻ വലിയ ജനത്തിരക്കുണ്ടാകാറുണ്ട്.



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top