നരമ്പിൽ ഭഗവതി തെയ്യം.



Stories of Kerala Temple
നരമ്പിൽ ഭഗവതി തെയ്യം.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തറവാട്ടു കാവുകളിലും ക്ഷേത്രങ്ങളിലും കെട്ടിയാടുന്ന അതിപ്രധാനമായ ഒരു ദേവീരൂപമാണ് നരമ്പിൽ ഭഗവതി. വടക്കൻ മലബാറിലെ മാടായിക്കാവ് ഭഗവതിയുടെ അംശമായും ആദിപരാശക്തിയുടെ ഭാവമായും ഈ തെയ്യത്തെ സങ്കൽപ്പിക്കുന്നു.


രയരമംഗലത്തടിയോടിയുടെ പത്നി  നരമ്പില്‍ തറവാട്ടിലെ പെണ്ണൊരുത്തിയായിരുന്നു.
ഇവരുടെ കുലദേവത അസുരവിനാശിനിയായ കാളിയും.
ഗര്‍ഭിണിയായ ഈ സ്ത്രീ തറവാട്ടില്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ കൊയ്ത്ത് കഴിഞ്ഞു പോയാല്‍ മതിയെന്ന് അടിയോടി വിലക്കി.
ശാട്ട്യം പിടിച്ച ഭാര്യയെ അയാള്‍ അബദ്ധത്തില്‍ ചവിട്ടുകയും തല്‍ക്ഷണം അവര്‍ മരണപ്പെടുകയും ചെയ്തുവത്രേ.
വിവരമറിഞ്ഞ പെറ്റമ്മ നരമ്പില്‍ തറവാട്ടിലെ പടിഞ്ഞാറ്റയില്‍ കരഞ്ഞു കണ്ണീരോടെ ദേവിയെ പ്രാര്‍ഥിച്ചു. 
സംഹാര രുദ്രയായ ദേവി കൊടുങ്കാറ്റ് പോലെ രയരമംഗലത്തേക്ക് പോയി.
രയരമംഗലം ഭഗവതി കോപാന്ധയായ ദേവിയെ അനുനയിപ്പിക്കാന്‍ മുച്ചിലോട്ട് ഭഗവതിയെ നിയോഗിച്ചു. 
മുച്ചിലോട്ട് ഭഗവതി മാഞ്ഞാളമ്മയായി അനുനയ വാക്കുകളും ആരാധ്യപദവിയും നല്‍കി കൂടെ കൂട്ടി. 
ദേവി നരമ്പില്‍ ഭഗവതിയായി കോലസ്വരൂപം നേടി എന്നാണു ഐതിഹ്യം.

 

വേറൊരു കഥ ഇപ്രകാരമാണ്.
അസുരപ്പടയോടു അടരാടിയ മഹാകാളിയുടെ സഹായത്തിനു ചോരയില്‍ പൊടിച്ചുണ്ടായ ദേവത. ഉഗ്രശക്തിയോടു കൂടി പാഞ്ഞു വന്ന ദേവി നാന്തക വാള്‍ കൊണ്ട് അസുരവരന്റെ കരള്‍ കൊത്തിനുറുക്കി ഭൂത ഗണങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തുവത്രെ. കൊടക്കല്‍ തറവാട്ട് നായര്‍ നരമ്പില്‍ കാവില്‍ കുടിയിരുത്തിയതിനാല്‍ നരമ്പില്‍ ഭഗവതിയായി അറിയപ്പെട്ടു. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.  

 

പുതിയ ഭഗവതി തെയ്യത്തിനു സമാനമായി ഒടയില്‍ നാല് വലിയ പന്തങ്ങള്‍ ഉള്ള ഈ  ദേവിയും തീ തെയ്യങ്ങളുടെ ഗണത്തിലാണ് പെടുന്നത്.




തെയ്യക്കോലത്തിന്റെ സവിശേഷതകൾ

  • മുഖത്തെഴുത്ത്: ദേവിയുടെ ശാന്തവും എന്നാൽ ഗാംഭീര്യവുമുള്ള ഭാവം പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള മുഖത്തെഴുത്താണ് ഈ തെയ്യത്തിന്റേത്.

  • അലങ്കാരം: കടും ചുവപ്പ് വസ്ത്രങ്ങളും ആഭരണങ്ങളും ഇതിന്റെ പ്രത്യേകതയാണ്. വലിയ തിരുമുടിയും അരച്ചമയങ്ങളും ഈ കോലത്തിന് വലിയൊരു ആത്മീയ പരിവേഷം നൽകുന്നു.

  • നൃത്തം: ഭക്തിനിർഭരമായ തോറ്റംപാട്ടിന് ശേഷം ആവേശകരമായ കലാശങ്ങളോടു കൂടിയാണ് ഈ തെയ്യം നൃത്തം ചെയ്യുന്നത്.

പ്രധാന ചടങ്ങുകൾ

  • വെള്ളാട്ടം: തെയ്യം പൂർണ്ണരൂപത്തിൽ എത്തുന്നതിന് മുൻപുള്ള ചടങ്ങാണിത്.

  • അനുഗ്രഹം നൽകൽ: ഭക്തരുടെ ആവലാതികൾ കേൾക്കുന്നതിനും അവർക്ക് മഞ്ഞൾക്കുറിയും അനുഗ്രഹവും നൽകുന്നതിനും ഈ തെയ്യം ഏറെ പ്രാധാന്യം നൽകുന്നു. 'അമ്മേ' എന്ന് വിളിച്ചു വരുന്ന ഭക്തർക്ക് ആശ്വാസം നൽകുന്ന ഭാവമാണ് ഇതിനുള്ളത്.

 

കണ്ണൂർ ജില്ലയിലെ വിവിധ പഴയ തറവാടുകളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈ തെയ്യം പ്രധാനമായും കെട്ടിയാടാറുണ്ട്. മിക്കവാറും വാണിയ സമുദായക്കാരുടെ കാവുകളിലും ഈ ദേവിക്ക് പ്രത്യേക സ്ഥാനമുണ്ട്. തന്റെ ഭക്തരെയും നാടിനെയും സംരക്ഷിക്കുന്ന അമ്മയായാണ് നരമ്പിൽ ഭഗവതിയെ കാണുന്നത്. തറവാടിന്റെ ഐശ്വര്യത്തിനും ദോഷങ്ങൾ അകറ്റുന്നതിനുമായി ഈ തെയ്യം കെട്ടിയാടുന്നു.

 

theyyam calender update soon .... |  kerala temple info



WhatsAppShare
Share
Top