തോട്ടിൻകര ഭഗവതി / തോട്ടുംകര ഭഗവതി തെയ്യം.



Stories of Kerala Temple
തോട്ടിൻകര ഭഗവതി / തോട്ടുംകര ഭഗവതി തെയ്യം.

ഉത്തരകേരളത്തിൽ (പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍) കെട്ടിയാടുന്ന ഒരു തെയ്യക്കോലമാണ് തോട്ടിന്‍കര ഭഗവതി തെയ്യം. ഉത്തര മലബാറിലെ തെയ്യങ്ങളിൽ ഏറ്റവും രൗദ്രഭാവമുള്ളതും, എന്നാൽ അതിലേറെ സങ്കടകരമായ ഒരു ചരിത്രം പേറുന്നതുമായ തെയ്യമാണ് തോട്ടുംകര ഭഗവതി അഥവാ തോട്ടിൻകര ഭഗവതി. പഴയകാല നാടുവാഴിത്തത്തിൻ്റെയും ജാതിവ്യവസ്ഥയുടെയും കൊടും ക്രൂരതയ്ക്ക് ഇരയായ ഒരു സാധാരണ സ്ത്രീ, പിന്നീട് ദൈവക്കരുവായി മാറി ആരാധിക്കപ്പെടുന്നതിൻ്റെ നേർചിത്രമാണ് ഈ തെയ്യം. വണ്ണാൻ സമുദായക്കാരാണ് പ്രധാനമായും ഈ ഭഗവതിയെ കെട്ടിയാടുന്നത്. 


ഐതിഹ്യം 

അങ്ങേയറ്റം ഹൃദയഭേദകമാണ് തോട്ടുംകര ഭഗവതിയുടെ ഐതിഹ്യം. പണ്ട് കാലത്ത് കോലത്തുനാട്ടിൽ (കണ്ണൂർ ചിറക്കൽ ഭാഗത്ത്) ജീവിച്ചിരുന്ന ഒരു തീയ്യ സമുദായത്തിൽപ്പെട്ട സ്ത്രീക്ക് തൻ്റെ പതിനാല് മക്കളെയും നഷ്ടപ്പെട്ടു. നൊന്തുപെറ്റ മക്കൾ ഓരോരുത്തരായി മരിച്ചുവീണതിൻ്റെ തീരാസങ്കടം മറക്കാൻ ആ അമ്മ രാമായണ മാസത്തിൽ വീട്ടിലിരുന്ന് രാമായണം പാരായണം ചെയ്യാൻ തുടങ്ങി.

ഒരു രാമായണ മാസം മക്കള്‍ പതിനാലും മരിച്ച ഒരു തീയ്യസ്ത്രീ വീട്ടിലിരുന്ന്  രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കൽ തമ്പുരാൻ്റെ കാര്യസ്ഥൻ അതുവഴി വരാൻ ഇടയായി. 
വാർത്ത തമ്പുരാൻ്റെ മുന്നിലെത്തി.

തമ്പുരാൻ സ്ത്രീയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവത്രെ

എന്നാൽ, കീഴ്ജാതിക്കാരിയായ ഒരു സ്ത്രീ രാമായണം വായിക്കുന്നത് അക്കാലത്തെ ജാതിവ്യവസ്ഥയിൽ വലിയ അപരാധമായിരുന്നു. വിവരമറിഞ്ഞ കോലത്തിരി രാജാവിന് (ചിറക്കൽ തമ്പുരാന്) ആ സ്ത്രീയുടെ പ്രവർത്തി വലിയ ധിക്കാരമായി തോന്നി. തനിക്കു വശംവദയാകാത്തതില് ക്ഷുഭിതനായ തമ്പുരാൻ ഇവള് അപാര മനക്കരുത്തിനുടമയായതിനാൽ അവളുടെ തലയില് നെരിപ്പോടും തീയ്യും വച്ചു  ഇളക്കാൻ ശിക്ഷ  കല്പ്പിച്ചു നൽകിയത്രെ.  രാജാവിൻ്റെ നിർദ്ദേശപ്രകാരം ഭടന്മാർ ആ സാധു സ്ത്രീയുടെ തലയിൽ എരിയുന്ന പന്തം അടിച്ചുകയറ്റുകയും, മലവെള്ളപ്പാച്ചിലിൽ അവരെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.

എന്നാല്‍ ശിവാനുഗ്രഹത്താല്‍ ഒഴുകുന്ന തോട്ടില്‍ നിന്ന് കരകയറിയ ആ സ്ത്രീ തീ തണുപ്പിച്ച് ഒരു ദേവതയായി തൊട്ടുംകരയില്‍ ഉദയം ചെയ്തു. 
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ആണിത് നടന്നതെന്നു വിശ്വസിക്കപ്പെടുന്നു.


കാക്കതോട്ടിലിറങ്ങി അവൾ ആ തീ അണച്ചു. 
ഇതിനകം അവൾ വിവസ്ത്രയായിരുന്നു.
തോട്ടിൻകരെ കണ്ട വെളിച്ചത്തെ ലക്ഷ്യമാക്കി അവൾ നടന്നു.
അതൊരു തറവാടായിരുന്നു.

വെളിച്ചം ലക്ഷ്യമാക്കി നടന്ന അവർ മുല്ലപ്പള്ളി തറവാട്ടിലെത്തി
അവിടത്തെ തറവാട്ടമ്മ ഇവർക്ക് ധരിക്കാൻ വസ്ത്രവും കുടിക്കാൻ ജലവും കൊടുത്തു. 
വസ്ത്രം ധരിച്ച് വെള്ളം കുടിച്ചതോടെ ആ സ്ത്രീ തറവാട് വരാന്തയിൽ മരിച്ചു വീഴുകയായിരുന്നു. 
ആരാണ് എന്താണ് എന്നറിയാത്ത സ്ത്രീയുടെ മൃതദേഹം അവർ ദഹിപ്പിക്കുകയും ചെയ്തു. 
പിന്നീട് ആ തറവാട്ടിൽ ശുഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്രേ, ഒപ്പം തന്നെ കൊട്ടാരത്തിൽ ദുർലക്ഷണങ്ങളും.
ദേവി ദൈവക്കരു ആയപ്പോൾ തമ്പുരാൻ്റെ പടിഞ്ഞാറ്റകത്ത് കുട്ടവും കുരിപ്പും (ഇതുരണ്ടും ഒരു രോഗങ്ങളാണ്) കൊടുത്തു. 
സ്ത്രീ ദൈവക്കരു. 
കാളി രൂപം പൂണ്ട തോട്ടിൻകര ഭഗവതി എന്ന പേരിൽ തെയ്യം കെട്ടി ആരാധിക്കാനും തുടങ്ങി.
മുപ്പത്തൈവർ പരദേവത മാരിൽ ഒരാളായി കോലത്തിരി കോവിലകത്ത് പീഠവഴക്കവും ചെയ്തു. 




തെയ്യക്കോലം

മുട്ടയുടെ ആകൃതിയിൽ ഉള്ള കുരുത്തോലകളാലും അണിയാലങ്ങളാലും ചമച്ച തിരുമുടിയും ഉടയില്ലാതെ അരയ്ക്കു ചുറ്റും ഞൊറിഞ്ഞ കുരുത്തോലയിൽ (ചിലയിടങ്ങളിൽ ഉടയും വെക്കാറുണ്ട്) മുന്നിലോട്ടായി രണ്ട് വലിയ പന്തങ്ങളും വശങ്ങളിലായി ഓരോ പന്തങ്ങളും വെച്ചിരിക്കും. 
ശരീരത്തിൽ നൂറും മഞ്ഞളും ചേർത്ത രക്തവർണമായ കൂട്ടും പുരട്ടി അതിനുമുകളിൽ മലർ ഒട്ടിച്ചു പിടിപ്പിക്കുന്നു.
അതിനുമുകളിലായ് മുലകളും കെട്ടിയിരിക്കും.

രൗദ്രഭാവവും അവതരണവും

തൻ്റെ മക്കളെ നഷ്ടപ്പെട്ടതിൻ്റെയും താൻ നേരിട്ട കൊടിയ അനീതിയുടെയും സകല ദേഷ്യവും ഉൾക്കൊള്ളുന്ന അത്യുഗ്രരൂപിണിയായാണ് ഈ തെയ്യം വേദിയിലെത്തുന്നത്.

  • പുറപ്പാട്: അർദ്ധരാത്രിയിലോ അതിരാവിലെയോ ആണ് തോട്ടുംകര ഭഗവതിയുടെ പുറപ്പാട് നടക്കുന്നത്. കണ്ട് നിൽക്കുന്നവരിൽ ഭയം നിറയ്ക്കുന്ന അത്രയും രൗദ്രതയോടെ, ദ്രുതഗതിയിലുള്ള ചുവടുകളോടെയാണ് ഈ തെയ്യം ഉറഞ്ഞുതുള്ളുന്നത്.

  • കോപത്തിൻ്റെ മൂർത്തീഭാവമാണെങ്കിലും, തൻ്റെ ഭക്തരെ എല്ലാവിധ ആപത്തുകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും ഒരു അമ്മയെപ്പോലെ ചേർത്തുപിടിക്കുന്ന ഭഗവതിയായാണ് ജനങ്ങൾ തോട്ടിൻകര ഭഗവതിയെ ആരാധിച്ചുപോരുന്നത്.

മുഖത്തെഴുത്തും തേറ്റപ്പല്ലുകളും,  പുലർച്ചെ മുന്നു മണിക്ക് പുറപ്പെടുന്ന ഈ ഉഗ്രമൂർത്തി ആളിക്കത്തുന്ന തീപന്തങ്ങളാൽ മൂടിയിരിക്കും.
പന്തങ്ങളുടെ ദിവ്യപ്രകാശത്തിൽ അമ്മയുടെ മുഖം ദർശിക്കുന്നത് വേറെത്തന്നെ ഒരു ഭംഗിയാണ്. 

 

theyyam calender update soon .... | kerala temple info



WhatsAppShare
Share
Top