രക്തചാമുണ്ഡി തെയ്യം.



Stories of Kerala Temple
രക്തചാമുണ്ഡി തെയ്യം.

കണ്ണൂർ, കാസർകോഡ് ജില്ലകളിൽ താമസിച്ചുവരുന്ന മൂവാരിസമുദായക്കാരുടെ പ്രധാനകുലദേവതയാണ് രക്തചാമുണ്ഡി


കുലദേവതയുടെ പേരിനു മുന്നിൽ കഴകപ്പേരു ചേർത്താണ് ഓരോ കഴകത്തിലും ദേവി അറിയപ്പെടുന്നത്.

ഐതിഹ്യം

ഒരു സ്ത്രീയുടെ കൈകളാൽ മാത്രമേ വധിക്കപ്പെടൂ എന്നും തൻ്റെ  രക്തം ഭൂമിയിൽ വീണാൽ അനേകായിരം അസുരന്മാർ പുനർജനിക്കപ്പെടുമെന്നുമുള്ള വരം ബ്രഹ്മാവിൽ നിന്നും സ്വായത്തമാക്കിയ രക്തബീജാസുരൻ ഇന്ദ്ര സിംഹാസനം കൈക്കലാക്കുകയും ദേവന്മാരെ ദേവലോകത്തുനിന്നും പുറത്താക്കുകയും ചെയ്തു.  ഇതിൽ നിസ്സഹായനായ ഇന്ദ്രദേവൻ്റെ  അഭ്യർത്ഥനപ്രകാരം പരമശിവൻ തൻ്റെ  തൃക്കണ്ണ് ജ്വലിപ്പിച്ച് അതിൽ നിന്നും ഉഗ്രരൂപിണിയായ രക്തചാമുണ്ഡിയെ പ്രക്ത്യക്ഷയാക്കി.


ചണ്ഡമുണ്ഡന്മാരെയും രക്തബീജാസുരനെയും വധിക്കാൻ വേണ്ടി ആദിപരാശക്തി എടുത്ത രൂപമാണ് രക്തചാമുണ്ഡി. രക്തബീജാസുരനെ വധിക്കുന്ന വേളയിൽ രക്തം ഭൂമിയിൽ പതിക്കാതിരിക്കാൻ തൻ്റെ  നാവിൽ നിർത്തിയാണ് ദേവി ആ അസുരനെ വധിച്ചത്. ഒരുതുള്ളി രക്തം പോലും ഭൂമിയിൽ വീഴാതെ അത് മുഴുവൻ പാനം ചെയ്തതിനാലാണ് ദേവിക്ക് രക്തചാമുണ്ഡി എന്ന നാമം. 

നാട്ടിൽ പ്രളയവും പട്ടിണിയും കളിയാടിയപ്പോൾ കോലത്തിരി തമ്പുരാൻ്റെ  പ്രാർത്ഥനപ്രകാരം ദേവി അന്നപൂർണ്ണേശ്വരിയും ആറില്ലത്തമ്മമാരും അണ്ടാർ വിത്തും ചെന്നെല്ലുമായി മലനാട്ടിൽ വരികയും ചെറുകുന്നിൽ കുടിയിരിക്കുകയും ചെയ്തു. കൂടെ വന്ന ദേവിയായ രക്തചാമുണ്ഡി, പൂജ പൂക്കൾ വാരുന്ന പൂവാരി സമുദായക്കാർക്ക് പ്രിയങ്കരിയാവുകയും അവരുടെ കുലദേവതയാവുകയും ചെയ്തു എന്നതാണ് തെയ്യ സങ്കല്പം.

വേഷം

വിഷ്ണുമൂർത്തിയുടെ തോറ്റത്തിനു സമാനമായ വേഷവിധാനമാണ് രക്തം ചാമുണ്ഡിയുടെ തോറ്റത്തിനും ഉള്ളത്.
പ്രത്യേക മന്ത്രോ ചാരണങ്ങളോട്  കൂടിയുള്ള കലശങ്ങളോടെ തോറ്റം തുടങ്ങുന്നു.
ചാമുണ്ഡിയുടെ   ഐതിഹ്യങ്ങളും അവതാരകഥകളും ശക്തിവിശേഷങ്ങളും ചേർത്ത പാട്ടുകളിലൂടെ തോറ്റം പര്യവസാനിക്കുന്നു.

തെയ്യത്തിൻ്റെ  വേഷവിധാനത്തെപ്പറ്റി പറയുകയാണെങ്കിൽ.

മുഖത്തെഴുത്തിനെപ്പറ്റി ആദ്യം  പറയാം.

  • മാൻകണ്ണ് (പീഠക്കാലും കുറി തേപ്പും) എന്നുള്ള പ്രത്യേക തരം കണ്ണെഴുത്ത് ആണ്.
  • പുറത്തട്ട് എന്ന് പറയുന്ന (തെയ്യത്തിൻ്റെ  പിറകിൽ വട്ടത്തിൽ കാണുന്നത്) ഭാഗത്തിന് ഒരു പ്രത്യേകതയുണ്ട്. 
  • മയിൽ പീലി കൊണ്ടുള്ള  വട്ടത്തിൽ ഉള്ള ഭാഗവും അതിനു പിറകിൽ കുരുത്തോല കൊണ്ടുള്ള ഭാഗവും കാണാം.
  • ഒട, ചുരിക, അരയിൽ കെട്ട്, വെളിമ്പൻ എന്നിവയും.
  • മാറും വയറും ചേർന്ന മാർചട്ടയും.
  • പൂമാലകളും ആണ് മറ്റുള്ള അലങ്കാരങ്ങൾ.
  • മാറും മുലയും, പുറത്തട്ട് മുടിയും ആണ് രക്തചാമുണ്ഡിയുടെ വേഷം.

 




യുദ്ധ ദേവതകള്‍

കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പല ദേവതകളും അസുര കുലാന്തകിമാരാണെന്നത് പോലെ തന്നെ ഭൂമിയിലുള്ള  പല വഴക്കുകളിലും പങ്കെടുത്തവരാണ് എന്നാണു വിശ്വാസം.  അങ്കകുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴിചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീ ദേവതകളും ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരു മകന്‍, പട വീരന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങിയ പുരുഷ ദേവതകളും ഇങ്ങിനെ പടകളില്‍ പങ്കെടുത്തവരാണത്രെ!!


ഉറഞാട്ടത്തിൻ്റെ  ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ.  അത് കൊണ്ട് ഇവരെ മൃഗദേവതകളുടെ ഗണത്തിലും പെടുത്താവുന്നതാണ്. ചാമുണ്ഡി (കാളി), രക്ത ചാമുണ്ഡി (രുധിരചാമുണ്ടി). 

ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗാഭഗവതിയുടെ കണ്ണിൽ നിന്നും അവതരിച്ച കാളികയാണ് ചാമുണ്ഡി. 
ഇതേ ദേവി രക്തബീജനേയും നിഗ്രഹിക്കയാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. 
ഇതേ രൂപത്തിൽ മറ്റൊരു സാഹചര്യത്തിലും ശക്തിമാതാവ് ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. 
അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു.
രുരുവിൻ്റെ  ചർമ്മവും, മുണ്ഡവും (തല) ത്രിശൂലം കൊണ്ട് വേർപെടുത്തി കാളിയായ ദേവി രുരുവിനെ നിഗ്രഹിച്ചു. 
രുരുവിൻ്റെ  ചർമ്മവും, മുണ്ഡവും എടുത്ത കാളി ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെ പ്രതിഷ്ഠ ഈ ഭാവത്തിലുള്ളതാണ്.
പാര്‍വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ് രക്തചാമുണ്ടി. 
മൂവാരിമാരുടെ പ്രധാന കുലദേവതയാണ് ഈ ദേവി.  
ഈ ദേവി ആയിരം തെങ്ങില്‍ ചാമുണ്ഡി എന്നും അറിയപ്പെടുന്നു.


മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.  നീണ്ട നാവിലും മേലാസകലവും രക്തമണിഞ്ഞ ചാമുണ്ഡി രക്തചാമുണ്ടിയായി അറിയപ്പെട്ടു. രുധിരത്തിനു (രക്തത്തിനു) മുഖ്യ സ്ഥാനം കല്‍പ്പിക്കുന്ന ദേവിയായതിനാല്‍ രുധിര ചാമുണ്ടി എന്നും ദേവത അറിയപ്പെടുന്നു.

 

theyyam calender update soon .... | kerala temple info



WhatsAppShare
Share
Top