Stories of Kerala Temple
തിരുവപ്പൻ / തിരുവപ്പന തെയ്യം.
ഉത്തരമലബാറിലെ ഏറ്റവും ജനകീയവും ഭക്തിനിർഭരവുമായ തെയ്യക്കോലങ്ങളിൽ ഒന്നാണ് തിരുവപ്പൻ അഥവാ തിരുവപ്പന. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ട് ലോകപ്രസിദ്ധമായ ഈ തെയ്യം, 'മുത്തപ്പൻ' സങ്കൽപ്പത്തിലെ വിഷ്ണു അംശമായാണ് കണക്കാക്കപ്പെടുന്നത്.
വിഷ്ണുവിന്റെ അവതാരമാണ് തിരുവപ്പൻ.
ശൈവ വൈഷ്ണവ അവതാരങ്ങളായാണ് മുത്തപ്പനും തിരുവപ്പനയും
തിരുവപ്പന പൊയ്ക്കണ്ണു ധരിച്ചാണ് നടക്കുന്നത്.
അത് അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് ഒരിക്കൽ ദ്വേഷ്യം വന്ന തിരുവപ്പനയുടെ കണ്ണിൽ നിന്നും തീ നാളങ്ങൾ വരുന്നത് കണ്ട അമ്മ പൊയ്ക്കാണ് ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തിരുവപ്പനയുടെ മുടി മത്സ്യത്തിന്റെ വാലിന്റെ രൂപമാണ് ഇത് മൽസ്യാവതാരമായ വിഷ്ണുവിനെ സൂചിപ്പിക്കുന്നു.
നമ്പൂതിരി സമുദായത്തിൽ പിറന്നുവെങ്കിലും മത്സ്യവും മാംസവും കഴിക്കാൻ താൽപര്യപ്പെടുന്നത് കൊണ്ട് അച്ഛനും അമ്മയ്ക്കും മകനെപ്പറ്റി സങ്കടമായി.
പ്രാർത്ഥനയും വഴിപാടും നേർന്നു കിട്ടിയ കുട്ടിയാണ്.
ദൈവകോപം ഭയന്ന് വിഷമിച്ചിരുന്ന അച്ഛനെയും അമ്മയെയും സമാധാനിപ്പിച്ചു യഥാർത്ഥ രൂപം കാണിച്ചു കാട്ടിലേക്ക് യാത്രയായി.
കാട്ടിൽ പനങ്കള്ളു കട്ട് കുടിക്കുന്ന തിരുവപ്പനയെ വഴക്കു പറഞ്ഞ ചന്ദനെ കല്ലാക്കി മാറ്റി.
ചന്ദനെ കാണാതെ തിരഞ്ഞു വന്ന ചന്ദന്റെ പത്നിയുടെ കരച്ചിൽ കണ്ടു ചന്ദന് യഥാർത്ഥ രൂപം നൽകി അനുഗ്രഹിച്ചു.
മുത്തപ്പനും തിരുവപ്പനയും
പൊതുവായി കണക്കാക്കപ്പെടുന്ന വിശ്വാസം അയ്യങ്കര ഇല്ലത്ത് വാഴുന്നവർ വളർത്തിയ കുട്ടി തിരുവപ്പന എന്നും അദ്ദേഹത്തിന്റെ യാത്രക്കിടയിൽ ലഭിച്ച ശൈവാംശമുള്ള ചങ്ങാതിയാണ് മുത്തപ്പൻ എന്നുമാണ്.
തിരുവപ്പൻ വെള്ളാട്ടത്തെ പുരളിമലയിൽ വെച്ച് കണ്ടെത്തിയപ്പോൾ വാചെറുക്കാ എന്നു മൊഴിഞ്ഞു സഖ്യത്തിലാക്കി എന്നാണു പുരാവൃത്തം.
അതിനാൽ കുന്നത്തൂർ പാടിയിൽ ഇവരണ്ടും ഒന്നിച്ച് കെട്ടിയാടിക്കുന്നില്ല.
കുന്നത്തൂര്‍ പാടിയിൽ തിരുവപ്പന മാത്രമേ കെട്ടിയാടിക്കാറുള്ളൂ.
പക്ഷെ തിരുവപ്പനെയും മുത്തപ്പൻ എന്നു വിളിക്കാറുണ്ട്.
തിരുവപ്പന്റെ ചെറുപ്പം പുതിയ മുത്തപ്പൻ എന്ന കോലരൂപത്തിലും, കൗമാരം പുറങ്കാല മുത്തപ്പൻ എന്ന രൂപത്തിലും, യുവരൂപം നാടുവാഴീശൻ തെയ്യം ആയും പിന്നീടുള്ള രൂപം തിരുവപ്പന ആയും കെട്ടിയാടിക്കുന്നു.
കൂട്ടുകാരനായി കിട്ടിയ മുത്തപ്പനെ (അത് ഒരു വിളിപ്പേരാകാം) ചെറുക്കൻ എന്നാണു വിളിക്കുക.
നരച്ച മീശയും വൈക്കോൽ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് ശരിക്കുമുള്ള മുത്തപ്പൻ തെയ്യം.
ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം.
പക്ഷെ തെയ്യം ആരൂഢ സ്ഥാനങ്ങളിലും മഠപ്പുരകളിലും പോടിക്കലങ്ങളിലും മാത്രം കെട്ടിയാടിക്കും.
ഇതു കെട്ടാനുള്ള അവകാശം പെരുവണ്ണാൻ സമുദായക്കാർക്ക് മാത്രം.
എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത് അഞ്ഞൂറ്റാൻ എന്ന സമുദായക്കാരാണ്.
മുത്തപ്പൻ ഈ കോലത്തെ നായനാര്‍ എന്നാണ് സംബൊധന ചെയ്യുക.
തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു വാഴ്ചയുമാണ് പഥ്യം.
വൈഷ്ണവ അംശവും ശൈവാംശവും ഉള്ള തിരുവപ്പനെ മുത്തപ്പൻ എന്നു വിളിക്കുന്നതിന്നാൽ ഈ തെയ്യക്കോലങ്ങളുടെ പേരുകൾ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.
തിരുവപ്പൻ എന്ന യാഥാര്‍ത്ഥ ശക്തി രൂപത്തിനു വെള്ളാട്ടം സാധാരണമല്ല.
പറശ്ശിനിക്കടവിൽ മുത്തപ്പനെന്ന പേർ വെള്ളാട്ടത്തെയാണു കുറിക്കുന്നത്.
ഇത് ശൈവാംശമാണ്.
പക്ഷെ കുന്നത്തൂരിൽ മുത്തപ്പനെന്ന പേര് തിരുവപ്പനാണ്.
മുത്തപ്പൻ എന്ന സഹായിയെ എല്ലാ കാര്യത്തിനും ജോലി ഏൽപ്പിക്കുന്നതിനാൽ തിരുവപ്പനു പകരമായാണു മുത്തപ്പൻ വെള്ളാട്ടത്തെ കെട്ടിയാടിക്കുന്നത്.
മുത്തപ്പൻ എന്ന പേരിൽ അഞ്ചു ദേവന്മാരെ കെട്ടിയാടാറുണ്ട്.
പുരളീമല മുത്തപ്പൻ (തിരുവപ്പന), നമ്പലമുത്തപ്പൻ (വെള്ളാട്ടം), പുറംകാലമുത്തപ്പൻ, നാടുവാഴീശ്ശൻ, പുതിയമുത്തപ്പൻ, എന്നീ പേരുകആളിൽ ആണ് അവ അറിയപ്പെടുന്നത്.
അയ്യങ്കര തിരുമേനി വീട്ടിൽ നിന്നും പുറത്താക്കിയ ദുർനടപ്പുകാരനായ മുത്തപ്പൻ, ജന്മോദ്ദേശം നടപ്പാക്കാൻ പോകാൻ സമയമായി എന്നും വിളിച്ചാൽ വിളിപ്പുറമുണ്ടാകും എന്ന് പറഞ്ഞു ദിവ്യതേജസ്സായി ആകാശത്തേക്കുയർന്നു മലയും കടും കടന്നു കുന്നത്തൂർപാടിയിൽ എത്തിയപ്പോൾ താഴോട്ടിറങ്ങി അവിടെ തപസ്സുചെയ്തു.
പിന്നീട് ചന്ദനെ തനിക്കു കള്ളും മീനും നിവേദിക്കാൻ ചുമതലപ്പെടുത്തി, ആശീർവദിച്ചു പറശ്ശിനിക്കടവിലേക്കു ആരൂഢം മാറ്റുകയാണുണ്ടായത്.

ജാതി-മത ഭേദമന്യേ എല്ലാവർക്കും പ്രവേശനമുള്ള ആരാധനാക്രമമാണ് മുത്തപ്പന്റേത്. "ഈ പ്രപഞ്ചത്തിൽ എല്ലാവരും ഒന്നാണ്" എന്ന ഉന്നതമായ സന്ദേശമാണ് തിരുവപ്പന തെയ്യം പകരുന്നത്.